സ്‌കൂള്‍ കായികമേളയുടെ താല്‍ക്കാലികമായി നിര്‍മ്മിച്ച പന്തല്‍ കാറ്റില്‍ തകര്‍ന്നു വീണ സംഭവത്തില്‍ കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് കായികമന്ത്രി

 

കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലീസ് നടപടി ഉണ്ടാകുമെന്നു കേസ് എടുക്കാത്തതിനെക്കുറിച്ചുയര്‍ന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

 

പാളിച്ച കൂടാതെ ഭാവിയില്‍ കായിക മേളകള്‍ നടത്തുമ്പോള്‍ പൊതുവില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉള്‍പ്പെടെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരങ്ങള്‍ക്കിടെ തൃശൂര്‍ അക്ക്വാറ്റിക്‌സ് കോംപ്ലക്‌സില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച പന്തല്‍ കാറ്റില്‍ തകര്‍ന്നു വീണ സംഭവത്തില്‍ കായിക വകുപ്പ് അന്വേഷണം നടത്തുമെന്ന് കായികമന്ത്രി ഒ ജെ ജനീഷ് അറിയിച്ചു. സംഭവം നടന്ന അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിന് നല്‍കി. ഈ സംഭവത്തിലെ പാളിച്ച കൂടാതെ ഭാവിയില്‍ കായിക മേളകള്‍ നടത്തുമ്പോള്‍ പൊതുവില്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും ഉള്‍പ്പെടെ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

സംഭവം നടന്ന ദിവസം തന്നെ പൊതുവിദ്യാഭ്യാസ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സ്‌കൂള്‍ കായിക മേളയുടെ നടത്തിപ്പില്‍ സംഭവിച്ച പാളിച്ച സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
വീഴ്ച്ചയുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മേള ആര് നടത്തിയാലും സര്‍ക്കാരിന് ഉത്തരവാദിത്തം ഒരുപോലെയാണ്. കായികവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനും തുടര്‍നടപടികള്‍ക്കായി കൈമാറും.

ജില്ലാ കളക്ടര്‍ സംഭവം ഉണ്ടായ ദിവസം തന്നെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലീസ് നടപടി ഉണ്ടാകുമെന്നു കേസ് എടുക്കാത്തതിനെക്കുറിച്ചുയര്‍ന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.