വേനല്‍ മഴ തുടരുന്നു ; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.
Mar 23, 2025, 08:01 IST

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
സംസ്ഥാനത്ത് വേനല്‍ മഴ ഇന്നും തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64 മില്ലിമീറ്റര്‍ മുതല്‍ 115 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.
ഇന്നലെ പെയ്ത ശക്തമായ മഴയില്‍ വിവിധ സ്ഥലങ്ങളില്‍ മഴക്കെടുതികളും റിപ്പോര്‍ട്ട് ചെയ്തു.