സേ പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന വി ദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

സേ പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന വി ദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

 

വിജയം മുന്നില്‍ക്കണ്ട് നഴ്‌സിംഗ് പഠനത്തിനായി അഡ്മിഷനും നേടിയിരുന്നു

കാസറഗോഡ്: സേ പരീക്ഷയില്‍ മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന വി ദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ചെമ്ബൻകുന്നിലെ കിഴക്കേക്കുറ്റ് (മീമ്ബുഴയ്ക്കല്‍) ബിനു തോമസ് - ശില്‍പ ദമ്ബതികളുടെ മകൻ ക്രിസ്റ്റോ തോമസിനെ (18) ആണ് വീട്ടുപറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാർച്ചില്‍ നടന്ന പരീക്ഷയില്‍ പരാജയപ്പെട്ട ക്രിസ്റ്റോ തുടർ പഠനം ലക്ഷ്യമിട്ടായിരുന്നു സേ പരീക്ഷ എഴുതിയത്. വിജയം മുന്നില്‍ക്കണ്ട് നഴ്‌സിംഗ് പഠനത്തിനായി അഡ്മിഷനും നേടിയിരുന്നു. 

എന്നാല്‍, സേ പരീക്ഷാ ഫലം വന്നപ്പോഴും ക്രിസ്റ്റോയ്ക്ക് മാർക്ക് കുറഞ്ഞു. ഇതേത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു. ഉടൻ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങള്‍: കെവിൻ, എഡ്വിൻ.