കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി പീഡനത്തിനിരയായ സംഭവം;അന്വേഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു

കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ സഹായിയായി എത്തിയ ആൾ  പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. കേസ് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിക്കാന്‍ ആലപ്പുഴ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

 

 തിരുവനന്തപുരം: കായംകുളത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ സഹായിയായി എത്തിയ ആൾ  പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. കേസ് അന്വേഷിക്കാന്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിക്കാന്‍ ആലപ്പുഴ എസ്പിക്ക് ഡിജിപി നിര്‍ദേശം നല്‍കി.

സംഭവത്തില്‍ പൊലീസിനെതിരെ യുവതി ഡിജിപിക്ക് പരാതി നല്‍കിയിതിന് പിന്നാലെയാണ് ഡിജിപിയുടെ നീക്കം. കേസ് ഉന്നത വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു.