ചേലക്കരയില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടാനുള്ള സാഹചര്യം പരിശോധിക്കും ; കെ രാധാകൃഷ്ണന്‍ എംപി

വലിയ തോതിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നും കെ രാധാകൃഷ്ണന്‍ 

 

ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്.

ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍ എം പി. വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്, ബിജെപിയുടെ വോട്ട് ശതമാനം കൂടാനുള്ള സാഹചര്യമുണ്ടായതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞു.

ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 28,000 ആയിരുന്നു വോട്ടുകളുടെ എണ്ണം. എന്നാല്‍ അത് ഇപ്പോള്‍ 33,000 ലേക്ക് കൂടിയിട്ടുണ്ട്. വലിയ തോതിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ എല്‍ഡിഎഫിന് എതിരായി വലിയ ക്യാമ്പയിനാണ് നടന്നത്. ബി?ജെപിയും, യുഡിഎഫും, ഡിഎംകെയും ചേര്‍ന്ന് നടത്തിയ ക്യാമ്പയിനാണ് ഇതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.