മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും

പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും എസ്ഐടി വിളിപ്പിക്കും. കൂടുതല്‍ രേഖകളും ഇഡിയില്‍ നിന്ന് എസ്ഐടി ആവശ്യപ്പെട്ടേക്കും

 

സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിക്കുറിപ്പിലെ യുഡിഎഫ് നേതാക്കളുടെ പേരും പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

മാസപ്പടി ഇടപാടില്‍ ഇ ഡിക്ക് മൊഴി നല്‍കിയവരില്‍ നിന്ന് എസ്ഐടി വൈകാതെ വിശദാംശങ്ങള്‍ തേടും. സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് വിവരം തേടുക. സിഎംആര്‍എല്‍ എംഡി എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ ഡയറിക്കുറിപ്പിലെ യുഡിഎഫ് നേതാക്കളുടെ പേരും പുറത്തുവന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി.

പി എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെയും എസ്ഐടി വിളിപ്പിക്കും. കൂടുതല്‍ രേഖകളും ഇഡിയില്‍ നിന്ന് എസ്ഐടി ആവശ്യപ്പെട്ടേക്കും. ഇതിനു ശേഷമാകും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ ടി, മുഹമ്മദ് റിയാസ് എന്നിവരുടെ മൊഴി രേഖപ്പെടുത്തുക. ഇടപാടുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണമാണ് എസ്ഐടി നടത്തുന്നത്. ക്രമക്കേട് കണ്ടെത്തിയാല്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള തുടര്‍നടപടിയിലേക്ക് കടക്കാനാണ് തീരുമാനം.