മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നു തുറക്കും

മധുര കോര്‍പ്പറേഷന്‍ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കന്‍ഡില്‍ 150 ഘനയടി വെള്ളവും വെള്ളം തുറന്നുവിടാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

 

തേനി ജില്ലയിലെ കമ്പം താഴ്വരയിലുള്ള 14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാം ഘട്ട നെല്‍ക്കൃഷിക്കായാണിത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്നു തുറക്കും. തമിഴ്‌നാട്ടിലെ ജലസേചനത്തിനായാണ് വെള്ളം തുറന്നുവിടുന്നത്. തേനി ജില്ലയിലെ കമ്പം താഴ്വരയിലുള്ള 14,707 ഏക്കര്‍ സ്ഥലത്തെ ഒന്നാം ഘട്ട നെല്‍ക്കൃഷിക്കായാണിത്. സെക്കന്‍ഡില്‍ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിടുന്നത്.

ഇതോടൊപ്പം, മധുര കോര്‍പ്പറേഷന്‍ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കന്‍ഡില്‍ 150 ഘനയടി വെള്ളവും വെള്ളം തുറന്നുവിടാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. തേക്കടിയില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് ഷട്ടര്‍ ഉയര്‍ത്തുക. സാധാരണ ഗതിയില്‍ ജൂണ്‍ മാസം ഒന്നാം തീയതിയാണ് കാര്‍ഷിക അവശ്യത്തിന് വെള്ളമെടുക്കാനാണ് ഷട്ടര്‍ ഉയര്‍ത്തുക. മഴക്കുറവ് മൂലമാണ് ഇത്തവണ ഷട്ടര്‍ തുറക്കുന്നത് താമസിച്ചത്.