ശബരിമലയിൽ രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു 

സന്നിധാനത്ത് തിരക്ക് നിയന്ത്രണം, ബോംബ് സ്‌ക്വാഡ് ,ഇന്റലിൻജൻസ് എന്നി ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു.

 

സന്നിധാനത്ത് തിരക്ക് നിയന്ത്രണം, ബോംബ് സ്‌ക്വാഡ് ,ഇന്റലിൻജൻസ് എന്നി ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥർ ചുമതലയേറ്റു. ശബരിമല ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സ്പെഷ്യൽ ഓഫീസർ എസ് പി കെ.ഇ. ബൈജു പുതുതായി ചുമതലയേൽക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.

ഡിസംബർ 6 വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി. എട്ട് ഡി വൈ എസ് പി മാരുടെ കീഴിൽ 8 ഡിവിഷനുകളിൽ 27 സി ഐ, 90 എസ് ഐ /എ എസ് ഐ ,1250 എസ് സി പി ഓ / സി പി ഓ മാരാണ് സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന്നായി വിന്യസിച്ചിട്ടുള്ളത്. മൂന്ന് ഷിഫ്റ്റ് ആയി തിരിച്ചാണ് ഡ്യൂട്ടി ക്രമീകരിച്ചിട്ടുള്ളത്.

ഒരു ഡി വൈ എസ് പി ,രണ്ട്  സി ഐ ,12 എസ് ഐ /എ എസ് ഐ ,155 എസ് സി പി ഓ /സി പി ഓ എന്നിവരടങ്ങുന്ന ഇന്റലിജൻസ് /ബോംബ് സ്‌ക്വാഡ് ടീമും ചുമതയേറ്റു. പത്തനംതിട്ട എസ് പി വി ജി വിനോദ് കുമാർ ,ഡി വൈ എസ് പി മാർ മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.