ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസിന് മറുപടിയില്ല ; മന്ത്രി പി പ്രസാദ്
'പ്രതിഷേധങ്ങള്‍ ജാള്യത മറയ്ക്കാനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാവിക്കൊടി ഏന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ?
കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ എന്ന് ചോദിച്ച മന്ത്രി സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണമെന്നും പറഞ്ഞു.
പരിസ്ഥിതി ദിനത്തിലെ ഭാരതാംബ വിവാദത്തില്‍ പ്രതികരിച്ച് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസിന് മറുപടിയില്ലെന്ന് മന്ത്രി പറഞ്ഞു.' കാവിക്കൊടിയേന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ എന്ന് ചോദിച്ച മന്ത്രി സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണമെന്നും പറഞ്ഞു.
'പ്രതിഷേധങ്ങള്‍ ജാള്യത മറയ്ക്കാനെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാവിക്കൊടി ഏന്തിയ ഭാരതമാതാവിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടോ? എങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ ഈ ചിത്രം കണ്ടില്ല. സംഘപരിവാര്‍ കേരളത്തോട് മറുപടി പറയണം. ഭരണഘടനാ പദവിയിലിരിക്കുന്ന ആള്‍ക്കാര്‍ ഇന്ത്യന്‍ ഭൂപടത്തിന്റെ വികലമായ ഒന്നിനെ ഭൂപടത്തിന്റെ രീതിയാക്കി അവതരിപ്പിക്കുന്നത് തന്നെ തെറ്റാണ്'- മന്ത്രി പറഞ്ഞു
അതേസമയം രാജ്ഭവനില്‍ അത്തരത്തിലല്ല ഭാരത മാതാവിനെ പ്രദര്‍ശിപ്പിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത ഒന്നിനെ നമ്മള്‍ സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ആര്‍ക്ക് വേണ്ടിയിട്ടാണ് അതെല്ലാമെന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോഴുള്ള പ്രതിഷേധങ്ങളെല്ലാം കാണുമ്പോള്‍ മനസിലാകുന്നത് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നാണെന്നും മന്ത്രി വ്യക്തമാക്കി.