വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി ; ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങളില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

 

പിണറായിയെ വിമര്‍ശിച്ചതിന് ഇനി ഡിവൈഎഫ്‌ഐയില്‍ നിന്ന് 'കടക്ക് പുറത്ത് ' എന്ന് പറയരുതെന്നും ജില്ലാ സമ്മേളന പ്രതിനിധി പ്രതികരിച്ചു

ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പിണറായി വിജയന് വിമര്‍ശനം. വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അതൊട്ടും ശരിയായ ശൈലി അല്ലെന്നും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. 


പിണറായിയെ വിമര്‍ശിച്ചതിന് ഇനി ഡിവൈഎഫ്‌ഐയില്‍ നിന്ന് 'കടക്ക് പുറത്ത് ' എന്ന് പറയരുതെന്നും ജില്ലാ സമ്മേളന പ്രതിനിധി പ്രതികരിച്ചു. തിരുവല്ലയില്‍ നിന്നുള്ള പ്രതിനിധിയാണ് വിമര്‍ശനം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിവിധ ജില്ലകളിലെ സമ്മേളനങ്ങളില്‍ പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.