ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് നടന്നത്, ജയിലില്‍ അടക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കേസ് ; രാഹുലിന്റെ വാദമിങ്ങനെ
ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണുള്ളത്
തനിക്കെതിരെ പരാതി നല്‍കാന്‍ അകാരണമായ കാലതാമസം വന്നുവെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.
മൂന്നാം ബലാത്സംഗക്കേസില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലില്‍ അടയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ കേസ് എന്നും നടന്നത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണ് എന്നുമാണ് രാഹുലിന്റെ വാദം. ഹോട്ടല്‍ മുറി ബുക്ക് ചെയ്തത് യുവതി തന്നെയാണ് എന്നും പ്രത്യാഘാതങ്ങള്‍ അറിഞ്ഞുകൊണ്ട് തന്നെയാണ് മുറി ബുക്ക് ചെയ്തത് എന്നും രാഹുല്‍ പറയുന്നു. തനിക്കെതിരെ പരാതി നല്‍കാന്‍ അകാരണമായ കാലതാമസം വന്നുവെന്നും രാഹുല്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.
ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഉണ്ടാകില്ല. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാര്‍ ഉണ്ടായിരിക്കില്ല. എംഎല്‍എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല്‍ അനുവദിച്ചത്.