ചാലക്കയം പമ്പ റോഡിന്റെ റെക്കോർഡ് വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവ് : മന്ത്രി കെ മുരളീധരൻ
ശബരിമല തീർത്ഥാടന പാതയിലെ സുപ്രധാനമായ ചാലക്കയം–പമ്പ റോഡ് വികസന പ്രവൃത്തികൾ ഒന്നര മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് പൂർത്തിയാക്കിയത് വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന് ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു.
ശബരിമല തീർത്ഥാടന പാതയിലെ സുപ്രധാനമായ ചാലക്കയം–പമ്പ റോഡ് വികസന പ്രവൃത്തികൾ ഒന്നര മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ്
പൂർത്തിയാക്കിയത് വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന് ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത് പൊതുമരാമത്ത് മന്ത്രിയാണ്. ദേവസ്വം ബോർഡിന്റെ അംഗീകാരവും ലഭ്യമാക്കിയതോടെ പദ്ധതിക്ക് തുടക്കമായി. അനുമതിയും സാങ്കേതിക നടപടികളും വേഗത്തിലാക്കി സെപ്റ്റംബറിൽ അംഗീകാരം ലഭിച്ച പദ്ധതി നവംബറിൽ തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞത് വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 553 കോടി രൂപയുടെ പ്രത്യേക പാക്കേജിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 80 ശതമാനം പ്രവൃത്തികളും ഇതിനോടകം ടെൻഡർ ചെയ്തു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും നിർദേശങ്ങളും തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് വലിയ വേഗം നൽകിയിട്ടുണ്ട്. ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി യോഗം ചേർന്നിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ കുടിശ്ശിക തീർക്കും
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് പന്തളം, ചെങ്ങന്നൂർ, എരുമേലി എന്നിവിടങ്ങളിൽ നടത്തിയ അവലോകന യോഗങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ രണ്ടു വർഷത്തെ കുടിശ്ശിക ലഭിക്കാനുണ്ടെന്ന പരാതി ഉയർന്നിരുന്നു. ഈ കുടിശ്ശികയിൽ വലിയൊരു ഭാഗം രണ്ടു ദിവസത്തിനുള്ളിൽ തീർപ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ആദ്യ ഗഡു അനുവദിച്ച സാഹചര്യത്തിൽ രണ്ടാം ഗഡുവും ലഭ്യമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.