പാര്‍ട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ച നടപടി ; എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം

സെക്രട്ടേറിയറ്റില്‍ തെറ്റ് ഏറ്റ് പറയുകയായിരുന്നു.

 

സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായതോടെ വീഴ്ച സമ്മതിച്ച് എംവി ജയരാജന്‍ രംഗത്തെത്തി.

എംവി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം. പാര്‍ട്ടി അനുമതി ഇല്ലാതെ വിമതരെ തിരിച്ചു വിളിച്ച നടപടിക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. എന്തിനാണ് ഇത്തരം അനാവശ്യ ചര്‍ച്ചക്ക് ഇടമുണ്ടാക്കിയതെന്നും സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുണ്ടായതോടെ വീഴ്ച സമ്മതിച്ച് എംവി ജയരാജന്‍ രംഗത്തെത്തി. സെക്രട്ടേറിയറ്റില്‍ തെറ്റ് ഏറ്റ് പറയുകയായിരുന്നു. എന്നാല്‍ ജയരാജന്‍ തുടങ്ങിവെച്ച വിവാദം ഏറ്റുപിടിച്ച എംവി ഗോവിന്ദനും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉണ്ടായി. അതേസമയം, സെക്രട്ടേറിയറ്റ് യോഗത്തില്‍ വിവാദത്തിനും വിമര്‍ശനത്തിനും പിണറായി വിജയന്‍ മറുപടി പറഞ്ഞില്ല.

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്റെ പ്രസ്താവന. പാര്‍ട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം വി രാഘവനെ വരെ അവസാന കാലത്ത് സ്വീകരിച്ചിട്ടുണ്ട്. നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും പയ്യന്നൂരില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റിയാല്‍ ജയിക്കുമായിരുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞതാണ് വിവാദങ്ങള്‍ക്ക് തുടക്കം