വെ‍ഞ്ഞാറമൂട് കൂട്ട കൊലയ്ക്ക് കാരണം ഫര്‍സാനയുമായുള്ള പ്രണയം വീട്ടുകാര്‍ അംഗീകരിക്കാത്തത്....? 

വെഞ്ഞാറമൂട്ടിൽ അഞ്ചുപേരുടെ  കൊലപാതക പരമ്പര വിശ്വസിക്കാനാകാതെ നാട്ടുകാർ. അഫാൻ ഇത്തരത്തിലൊരു ക്രൂരത ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും പോലീസ് എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

 
The reason for the Venjaramood mass murder was the family disapproval of his love affair with Farzana

ഇന്ന് രാവിലെയാണ് ഫർസാനയെ പ്രതി വീട്ടില്‍ നിന്നും ഇറക്കി പേരുമലയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അഞ്ചുപേരുടെ  കൊലപാതക പരമ്പര വിശ്വസിക്കാനാകാതെ നാട്ടുകാർ. അഫാൻ ഇത്തരത്തിലൊരു ക്രൂരത ചെയ്തുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും പോലീസ് എത്തിയപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

അതേസമയം കൂട്ട കൊലപാതകത്തിലേക്ക് നയിച്ചത് പ്രതിയുടെ പ്രണയബന്ധം വീട്ടുകാര്‍ അംഗീകരിക്കാത്തതെന്ന് വിവരം. കൊല്ലപ്പെട്ട ഫര്‍സാനയുമായുള്ള പ്രതിയുടെ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇതാണ് കൊടും ക്രൂരത ചെയ്യാന്‍ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 

ഇന്ന് രാവിലെയാണ് ഫർസാനയെ പ്രതി വീട്ടില്‍ നിന്നും ഇറക്കി പേരുമലയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. ബിരുദ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് അഫാസിനൊപ്പം ഇറങ്ങി വരികയായിരുന്നു. മുരുക്കോണം സ്വദേശിയാണ് ഫര്‍സാന.

The reason for the Venjaramood mass murder was the family disapproval of his love affair with Farzana

'അഫാന്റെ വീട് പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. അഫാൻ തുറന്നിട്ട ​ഗ്യാസ് സിലിണ്ടർ പോലീസ് എത്തിയാണ് ഓഫ് ചെയ്തത്. മൃതദേഹങ്ങളിൽ മാരകമായ മുറിവുകളുണ്ടായിരുന്നു. ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയെന്നാണ് വിവരം.അഫാന്റെ വീട്ടിലുണ്ടായിരുന്നവരെ ഇന്നലെയാണ് നാട്ടുകാർ അവസാനമായി കണ്ടത്. കൊല്ലപ്പെട്ട യുവതി ആരാണെന്ന് ആർക്കും അറിയില്ല. കൊലയ്ക്കുശേഷം ഓട്ടോറിക്ഷയിലാണ് പ്രതി പോലിസ് സ്റ്റേഷനിലെത്തിയത്.

പ്രണയം സമ്മതിപ്പിക്കുന്നതായി അഫാൻ ഒടുവില്‍ പോയത് പാങ്ങോടുള്ള പിതാവിന്റെ അമ്മയുടെ അടുത്തേക്ക് ആയിരുന്നു. എന്നാല്‍ അച്ഛമ്മ സല്‍മാ ബീവിയും ബന്ധത്തെ എതിര്‍ത്തു. ഇതോടെയാണ് പ്രതി സല്‍മാ ബീവിയെ ആദ്യം കൊലപ്പെടുത്തിയത്. തലയ്ക്ക് പരിക്കേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു സല്‍മാ ബീവിയുടെ മൃതദേഹം കണ്ടത്. ബന്ധുവായ പെണ്‍കുട്ടിയാണ് ആദ്യം മൃതദേഹം കണ്ടത്.