'യുഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം'; എം എം മണി

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി. വൈദ്യുതി ഉത്പാദനം കുറയുമ്പോള്‍ കരാര്‍ ഉണ്ടാക്കി മറ്റ് ഇടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങണം.

 
ഇന്നലെയും സംസ്ഥാനത്ത് അരമണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടായി.

ഇടുക്കി: വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി. വൈദ്യുതി ഉത്പാദനം കുറയുമ്പോള്‍ കരാര്‍ ഉണ്ടാക്കി മറ്റ് ഇടങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങണം.

കഴിഞ്ഞ പത്തുവര്‍ഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ലാതിരുന്നത് മറ്റിടങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയതുകൊണ്ട് ആണെന്നും എംഎം മണി ചൂണ്ടിക്കാട്ടി.വൈദ്യുതി വകുപ്പ് മന്ത്രിക്ക് വിവരക്കേടെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാഴ്ചപ്പാടിന്റെ കുറവാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും എം എം മണി.സംസ്ഥാനത്ത് വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്നലെയും സംസ്ഥാനത്ത് അരമണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടായി.

മഴ പെയ്യാത്ത സാഹചര്യത്തില്‍ കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരും.15 മുതല്‍ 30 മിനിറ്റാണ് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരുന്നതെങ്കിലും പലയിടത്തും ഇതില്‍ കൂടുതല്‍ സമയം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ടെന്നാണ് പരാതി.