തൃപ്പൂണിത്തുറയില്‍ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കും ; അഞ്ജലി നായര്‍

നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടി അഞ്ജലി നായര്‍

 

ട്രോളുണ്ടാക്കുന്നവര്‍ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി പ്രതികരിച്ചു.

തൃപ്പൂണിത്തുറയില്‍ പ്രതീക്ഷിച്ച വോട്ട് നേടാനാകാത്തതിന്റെ കാരണം പരിശോധിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഞ്ജലി നായര്‍. പ്രചാരണത്തില്‍ താന്‍ 100% നീതി പുലര്‍ത്തിയെന്നും ട്രോളുണ്ടാക്കുന്നവര്‍ അവരുടെ പണി ചെയ്യട്ടെ എന്നും അഞ്ജലി പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഇനിയും സജീവമായി തുടരുമെന്നും അഞ്ജലി നായര്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാര്‍ത്ഥികളില്‍ ഒരാളായിരുന്നു നടി അഞ്ജലി നായര്‍. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു മത്സരിച്ച അഞ്ജലിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കോണ്‍?ഗ്രസിന്റെ ദീപക് ജോയ് ആണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വിജയിച്ചത്. 18468 ഭൂരിപക്ഷത്തില്‍ 70256 വോട്ടുകള്‍ കോണ്‍?ഗ്രസ് നേടി. എല്‍ഡിഎഫിന്റെ കെ എന്‍ ഉണ്ണികൃഷ്ണന്‍ 51788 വോട്ടുകളും നേടി. അഞ്ജലി നായര്‍ക്ക് 29471 വോട്ടുകളാണ് നേടാനായത്.