മഴ കുറയില്ല!  സെപ്തംബറില്‍ കേരളത്തില്‍ ഉള്‍പ്പെടെ അധിക മഴയ്ക്ക് സാധ്യത
 
സെപ്തംബറിലും കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ പൊതുവെ സാധാരണ ഈ കാലയളവില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ സെപ്റ്റംബര്‍ മാസത്തില്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

മണ്‍സൂണ്‍ ആരംഭിച്ച ജൂണ്‍ മാസത്തില്‍ 25 ശതമാനം കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. വയനാട്ടില്‍ 336 ജീവനുകള്‍ കവര്‍ന്ന മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഉണ്ടായ ജൂലൈ മാസത്തില്‍ 16 ശതമാനം കൂടുതല്‍ മഴ സംസ്ഥാനത്ത് പെയ്തിറങ്ങിയത്. എന്നാല്‍ ഓഗസ്റ്റില്‍ 30 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. എന്നാല്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇതുവരെ 11 ശതമാനം കുറവ് മഴയാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ദേശീയ തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓഗസ്റ്റിലും 16 ശതമാനം അധിക മഴ രാജ്യത്തുടനീളം ലഭിച്ചിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ 253.9 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. 2001 ന് ശേഷം രേഖപ്പെടുത്തുന്ന മഴയുടെ റെക്കോര്‍ഡ് തോതാണിത്. രാജ്യത്താകമാനം 287.1 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. 248.1 മില്ലി മീറ്റര്‍ മഴ സാധാരണയായി പെയ്തിറങ്ങേണ്ട സമയത്താണ് ഈ അധിക മഴ ലഭിച്ചത്. ജൂണ്‍ ഒന്നിന് മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യയിലാകമാനം 749 മില്ലിമീറ്റര്‍ മഴ ലഭിച്ചു. സാധാരണ ഇക്കാലയളവില്‍ 701 മില്ലിമീറ്റര്‍ മഴയാണ് പെയ്തിറങ്ങേണ്ടിയിരുന്നത്.