ഡ്രോണ്‍ ഉപയോഗിച്ച് വീട്ടിലെ സ്ത്രീകളുടെ സ്വകാര്യത ലംഘിച്ചു; പരാതിയുമായി ദിലീപിന്റെ സഹോദരി
നടന്‍ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ പരാതി.ദിലീപിന്റെ സഹോദരി ജയലക്ഷ്മി സുരാജ് ആണ് പരാതി നല്‍കിയിരിക്കുന്നത്.
'പത്മസരോവരം' എന്ന വസതിയില്‍ അതിക്രമിച്ചു കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
എറണാകുളം:നടന്‍ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ പരാതി.ദിലീപിന്റെ സഹോദരി ജയലക്ഷ്മി സുരാജ് ആണ് പരാതി നല്‍കിയിരിക്കുന്നത്.
ആലുവ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കാണ്് പരാതി നല്‍കിയത്. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കും മേധാവികള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം.ഡിസംബര്‍ 8-ന് ആലുവയിലെ 'പത്മസരോവരം' എന്ന വസതിയില്‍ അതിക്രമിച്ചു കയറി ഡ്രോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ഉള്‍പ്പെടെയുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
തങ്ങളുടെ വാസസ്ഥലം സ്വകാര്യ സ്ഥലമാണ് എന്നും പൊതുസ്ഥലമല്ല എന്നും ഇവിടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഡ്രോണ്‍ നിരീക്ഷണം നടത്താനാകില്ല എന്നും പരാതിയില്‍ പറയുന്നു