പഞ്ചാബ് നിയമസഭയുടെ പ്രസ്സ് ഗാലറി കമ്മിറ്റി കേരള നിയമസഭ സന്ദർശിച്ചു
പഞ്ചാബ് നിയമസഭയുടെ പ്രസ്സ് ഗാലറി കമ്മിറ്റിയുടെ 19.09.2024 മുതല്‍ 25.09.2024 വരെയുള്ള കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കമ്മിറ്റിയുടെ പ്രസിഡന്റ് രമന്‍ജിത്ത് സിംഗ്, സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 18 അംഗങ്ങള്‍ ഇന്ന് രാവിലെ 10.15-ന് കേരള നിയമസഭ സന്ദര്‍ശിച്ചു.
കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവായും നിയമസഭയില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍, പത്രപ്രവര്‍ത്തകര്‍ക്കു് പാസ്സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, നിയമസഭാ നടപടികളുടെ സംപ്രേഷണം, നിയമസഭാ നടപടികളുടെ റിപ്പോര്‍ട്ടിംഗ് എന്നിവ സംബന്ധിച്ച് വിശേഷിച്ചും മനസ്സിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം.
പഞ്ചാബ് നിയമസഭയുടെ പ്രസ്സ് ഗാലറി കമ്മിറ്റിയുടെ 19.09.2024 മുതല്‍ 25.09.2024 വരെയുള്ള കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കമ്മിറ്റിയുടെ പ്രസിഡന്റ് രമന്‍ജിത്ത് സിംഗ്, സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെ 18 അംഗങ്ങള്‍ ഇന്ന് രാവിലെ 10.15-ന് കേരള നിയമസഭ സന്ദര്‍ശിച്ചു. നിയമസഭാ സ്പീക്കർ എ എൻ ഷംസീറുമായുള്ള സമിതിയംഗങ്ങളുടെ കൂടിക്കാഴ്ചയില്‍, കേരള നിയമസഭയെ സംബന്ധിച്ചും, പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ചും, വയനാട്ടിലെ ഉരുള്‍പൊട്ടലിനെ സംബന്ധിച്ചും, അതില്‍ ഉള്‍പ്പെട്ടവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും, മറ്റും ചര്‍ച്ച ചെയ്തു.
സമിതിയുടെ ബഹുമാനാര്‍ത്ഥം സമിതിയംഗങ്ങള്‍ക്ക് സ്പീക്കര്‍ ഉപഹാരങ്ങള്‍ നല്‍കുകയുണ്ടായി. കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവായും നിയമസഭയില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍, പത്രപ്രവര്‍ത്തകര്‍ക്കു് പാസ്സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, നിയമസഭാ നടപടികളുടെ സംപ്രേഷണം, നിയമസഭാ നടപടികളുടെ റിപ്പോര്‍ട്ടിംഗ് എന്നിവ സംബന്ധിച്ച് വിശേഷിച്ചും മനസ്സിലാക്കുന്നതിനായിരുന്നു സന്ദര്‍ശനം.
സന്ദര്‍ശക സംഘം നിയമസഭാ ഹാള്‍ സന്ദര്‍ശിക്കുകയും, നിയമസഭയെ സംബന്ധിച്ചും സഭാ നടപടികളെ സംബന്ധിച്ചും പത്രപ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെ സംബന്ധിച്ചും നിയമസഭാ ഉദ്യോഗസ്ഥര്‍ സമിതിക്ക് വിശദീകരിച്ചു നല്‍കുകയുമുണ്ടായി.