ഉച്ചത്തില്‍ പാട്ട് വെച്ചത് പൊലീസിനെ അറിയിച്ചു ; വയോധികയുടെ തല അയൽവാസി അടിച്ചു തകര്‍ത്തു
വീട്ടില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ശല്യമുണ്ടാക്കിയത് പൊലീസില്‍ അറിയിച്ചതിലെ വൈരാഗ്യത്തില്‍ വയോധികയുടെ തല കല്ലുകൊണ്ട് അടിച്ചു തകർത്തു അയല്‍വാസി.പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി ഏലിയാമ്മയുടെ (71) തലയ്ക്കാണ് അയല്‍വാസി സുമേഷ് കല്ലുകൊണ്ട് അടിച്ചത്.
Updated: Mar 17, 2026, 11:38 IST
ഇതിലുള്ള പക മൂലം വഴിയില്‍ തടഞ്ഞുനിർത്തി അസഭ്യം പറയുകയും അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുമേഷ് കല്ലുകൊണ്ട് തലയ്ക്കടിച്ചത്.
പത്തനംതിട്ട: വീട്ടില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ശല്യമുണ്ടാക്കിയത് പൊലീസില്‍ അറിയിച്ചതിലെ വൈരാഗ്യത്തില്‍ വയോധികയുടെ തല കല്ലുകൊണ്ട് അടിച്ചു തകർത്തു അയല്‍വാസി.പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി ഏലിയാമ്മയുടെ (71) തലയ്ക്കാണ് അയല്‍വാസി സുമേഷ് കല്ലുകൊണ്ട് അടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഏലിയാമ്മ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സുമേഷിന്റെ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവച്ചതോടെ ഏലിയാമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പക മൂലം വഴിയില്‍ തടഞ്ഞുനിർത്തി അസഭ്യം പറയുകയും അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് സുമേഷ് കല്ലുകൊണ്ട് തലയ്ക്കടിച്ചത്.
പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. സുമേഷിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം വാർഡ് നിവാസികള്‍ ജില്ലാ പൊലീസ് മേധാവിക്ക് നിവേദനം നല്‍കി.