വയനാട് മൂലങ്കാവ് സ്കൂളിൽ വിദ്യാർത്ഥിയെ മർദിച്ച സംഭവം: 6 വിദ്യാർഥികൾക്കെതിരെ കേസ്

വയനാട് മൂലങ്കാവ് സ്കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
 

ബത്തേരി: വയനാട് മൂലങ്കാവ് സ്കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർഥിയെ മര്‍ദിച്ച ആറു വിദ്യാർഥികളെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പത്താം ക്ലാസ്‌ വിദ്യാർത്ഥി ശബരീനാഥനെ സഹപാഠികൾ അക്രമിച്ച സംഭവത്തിലാണ്‌ പോലീസ്‌ നടപടി. 

അമ്പലവയൽ സ്വദേശിയായ ശബരിനാഥിനെ പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയാണ് മർദിച്ചത്. മുഖത്തിന്റെ ഇരുഭാഗങ്ങളിലും നെഞ്ചിലും കുത്തേറ്റ വിദ്യാർഥിയെ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 2 വിദ്യാർത്ഥികളെ സ്കൂൾ അച്ചടക്ക സമിതി സസ്പെൻസ് ചെയ്തിരുന്നു. ബത്തേരി പൊലീസാണു കേസ് അന്വേഷിക്കുന്നത്.