കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ചക്കെത്തിയവര്‍ പൊലീസ് പിടിയിലായി

വാഹനത്തില്‍ സര്‍ക്കാര്‍ വാഹനമെന്ന് അടയാളപ്പെടുത്തിയാണ് സംഘം കവര്‍ച്ചക്കായി എത്തിയത്.
 

കരിപ്പൂരില്‍ സ്വര്‍ണക്കവര്‍ച്ചക്കെത്തിയവര്‍ പൊലീസ് പിടിയിലായി. കവര്‍ച്ച സംഘത്തിലെ രണ്ട് പേരെയാണ് കരിപ്പൂര്‍ പൊലീസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് സ്വദേശി മജീഫ്. എറണാകുളം അയ്യമ്പുഴ സ്വദേശി ടോണി ഉറുമീസ് എന്നിവരാണ് പിടിയിലായത്. 

സംഘത്തിലെ 4 പേര്‍ രക്ഷപ്പെട്ടു. വാഹനത്തില്‍ സര്‍ക്കാര്‍ വാഹനമെന്ന് അടയാളപ്പെടുത്തിയാണ് സംഘം കവര്‍ച്ചക്കായി എത്തിയത്. ഗവണ്മെന്റ് ഓഫ് ഇന്ത്യ എന്നായിരുന്നു വാഹനത്തില്‍ രേഖപ്പെടുത്തിയിരുന്നത്.