വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന്‍ മരിച്ചു; അരളിയിലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കള്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 

മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഗൃഹനാഥന്‍ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരന്‍(63) ആണ് മരിച്ചത്. അരളിയില കഴിച്ചാണ് മരണം എന്നാണ് ഉയരുന്ന സംശയം. വിദ്യാധരന്‍ അരളിയിലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നേരത്തേ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി സൂര്യ സുരേന്ദ്രന്‍ അരളിപ്പൂവ് കഴിച്ച് മരിച്ചിരുന്നു. മെഡിക്കല്‍ പഠനത്തിനായി യു കെയിലേക്ക് പോകാനിറങ്ങിയ സൂര്യ ഫോണ്‍ ചെയ്യുന്നതിനിടെ വീട്ടുമുറ്റത്തെ അരളി ചെടിയുടെ ഇലയും പൂവ് വായിലിട്ട് ചവച്ചിരുന്നു. പെട്ടെന്ന് തുപ്പിക്കളഞ്ഞെങ്കിലും വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടിക്ക് ഛര്‍ദ്ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് അരളിപ്പൂവിന്റെ അപകടം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു.