പിണറായി സര്‍ക്കാര്‍ വിദേശയാത്രയ്ക്ക് ചെലവിട്ടത് 22.7 കോടി ; ആകെ നടത്തിയത് 235 യാത്രകള്‍ ; മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ നടത്തിയത് 44 യാത്രകള്‍

235 യാത്രകളാണ് നടത്തിയത്.

 

മുഖ്യമന്ത്രി പിണറായി വിജയന്‍ 44 യാത്രകള്‍ നടത്തി. ഇതില്‍ 21 എണ്ണം ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ്.

കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ യാത്രകള്‍ക്കായി 22.7 കോടി ചെലവിട്ടതായി മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍ അറിയിച്ചു. 235 യാത്രകളാണ് നടത്തിയത്.


മുഖ്യമന്ത്രി പിണറായി വിജയന്‍ 44 യാത്രകള്‍ നടത്തി. ഇതില്‍ 21 എണ്ണം ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ്. ബാക്കി സ്വകാര്യ ആവശ്യങ്ങള്‍ക്കും ചികിത്സാര്‍ത്ഥവുമാണ്. കഴിഞ്ഞ മന്ത്രിസഭയില്‍ റോഷി അഗസ്റ്റിന്‍ 15 തവണയും മന്ത്രിമാരായ മുഹമ്മദ് റിയാസ് , വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ 14 തവണയും വിദേശത്തുപോയി.മന്ത്രി പി പ്രസാദ് നടത്തിയ 11 യാത്രകളും സ്വകാര്യ ആവശ്യത്തിനാണ്. മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവല്‍, കെ രാജന്‍, ആന്റണി രാജു, തോമസ് ചാണ്ടി, സി രവീന്ദ്രനാഥ്, അഡ്വ മാത്യു ടി തോമസ്, ഇ ചന്ദ്ര ശേഖര്‍ എന്നിവര്‍ ഒറ്റത്തവണയേ വിദേശത്ത് പോയിട്ടുള്ളൂ.