അങ്കണവാടിയില്‍ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ പിക്കപ്പ് ഇടിച്ചു; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം
കായണ്ണയില്‍ അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരനെ പിക്കപ്പ് ഇടിച്ചു.ദാരുണാന്ത്യം. കായണ്ണ കാപ്പുമ്മല്‍ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്.
Updated: Apr 7, 2026, 09:50 IST
അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് റിവേഴ്സ് വന്ന പിക്കപ്പ് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങിയത്.
കോഴിക്കോട്: കായണ്ണയില്‍ അങ്കണവാടിയില്‍ നിന്ന് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരനെ പിക്കപ്പ് ഇടിച്ചു.ദാരുണാന്ത്യം. കായണ്ണ കാപ്പുമ്മല്‍ ബബിലേഷിന്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്.
ഉച്ചക്ക് മൂന്ന് മണിയോടെ കൂടത്താംപൊയില്‍ അങ്കണവാടിക്ക് സമീപമാണ് അപകടം ഉണ്ടായത്.അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് റിവേഴ്സ് വന്ന പിക്കപ്പ് ആര്യന്റെ ദേഹത്ത് കയറി ഇറങ്ങിയത്.