'വനവാസത്തിന് പോകാന്‍ നിന്നവനെ പിടിച്ച് ജനങ്ങള്‍ പട്ടാഭിഷേകം നടത്തി'; മുഖ്യമന്ത്രിയുടെ സ്വീകരണ ചടങ്ങില്‍ സലിം കുമാര്‍

സ്വന്തം ഭാവി പോലും കണക്കിലാക്കാതെ റിസ്‌ക്കെടുത്ത വി ഡി സതീശനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല

 

പത്തു ദിവസം നമ്മളെ മുള്‍മുനയില്‍ നിര്‍ത്തിയെന്നും കാത്തിരുന്നത് കൊണ്ട് കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയെന്നും സലീം കുമാര്‍ പറഞ്ഞു.

വനവാസത്തിന് പോകാന്‍ നിന്നവനെ പിടിച്ച് ജനങ്ങള്‍ പട്ടാഭിഷേകം നടത്തിയെന്ന് നടന്‍ സലിം കുമാര്‍. മുഖ്യമന്ത്രി വി ഡി സതീശന് പറവൂര്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സലിം കുമാര്‍. ദൃശ്യം മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് പോലെ പത്തു ദിവസം നമ്മളെ മുള്‍മുനയില്‍ നിര്‍ത്തിയെന്നും കാത്തിരുന്നത് കൊണ്ട് കേരളത്തിന് പുഞ്ചിരിക്കുന്ന മുഖ്യമന്ത്രിയെ കിട്ടിയെന്നും സലീം കുമാര്‍ പറഞ്ഞു.

സ്വന്തം ഭാവി പോലും കണക്കിലാക്കാതെ റിസ്‌ക്കെടുത്ത വി ഡി സതീശനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. നല്ല തുടക്കമെന്നത് പകുതി ചെയ്തതിന് സമമാണ്. ചിരിക്കുന്ന മുഖത്തോടെ മുന്നോട്ട് പോകാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.