ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം 6 ലക്ഷം കടന്നു; 4.76 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിച്ചുവെന്ന് സർക്കാർ
ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം ആറ് ലക്ഷം കടന്നതായി കേരള സർക്കാർ കണക്കുകൾ. 6,00,547 വീടുകള്‍ നിർമ്മിക്കാൻ ഗുണഭോക്താക്കളുമായി ലൈഫ് മിഷൻ കരാർ വെച്ച് ആദ്യഗഡു കൈമാറുകയും വീട് നിർമ്മാണം ആരംഭിക്കുകയും ചെയ്തുവെന്ന് സർക്കാർ.
Updated: Jan 19, 2026, 10:35 IST
ഫെബ്രുവരി മാസത്തോടെ അഞ്ച് ലക്ഷം വീടുകളെന്ന ചരിത്രനേട്ടം നാം കൈവരിക്കുമെന്നും സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവച്ചു.
തിരുവനന്തപുരം: ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം ആറ് ലക്ഷം കടന്നതായി കേരള സർക്കാർ കണക്കുകൾ. 6,00,547 വീടുകള്‍ നിർമ്മിക്കാൻ ഗുണഭോക്താക്കളുമായി ലൈഫ് മിഷൻ കരാർ വെച്ച് ആദ്യഗഡു കൈമാറുകയും വീട് നിർമ്മാണം ആരംഭിക്കുകയും ചെയ്തുവെന്ന് സർക്കാർ.
ഇതിൽ 4.76,076 വീടുകള്‍ പൂര്‍ത്തീകരിച്ചു. 124471 വീടുകളുടെ നിര്‍മ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്. ഫെബ്രുവരി മാസത്തോടെ അഞ്ച് ലക്ഷം വീടുകളെന്ന ചരിത്രനേട്ടം നാം കൈവരിക്കുമെന്നും സർക്കാരിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ പങ്കുവച്ചു.