പുതിയ സാമ്പത്തിക വര്‍ഷം ; പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍

സ്വര്‍ണപ്പണയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരിച്ച ചട്ടവും പൂര്‍ണതോതില്‍ പ്രാബല്യത്തിലാകും

 

എടിഎം സര്‍വീസ് ചാര്‍ജുകളിലും മാറ്റമുണ്ടാകും

പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടന്ന് രാജ്യം. പുതിയ ആദായ നികുതി നിയമം പ്രാബല്യത്തില്‍ വന്നതടക്കം സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങള്‍ക്കാണ് ഇന്ന് മുതല്‍ തുടക്കമാകുന്നത്. ആദായ നികുതിയില്‍ ഇനി മുതല്‍ സാമ്പത്തിക വര്‍ഷം, അസസ്മെന്റ് വര്‍ഷം എന്നിവ ഉണ്ടാകില്ല. പകരം ടാക്‌സ് ഇയര്‍ മാത്രമാകും. പാന്‍ കാര്‍ഡ് നല്‍കുന്നതിലും ഇളവുണ്ടാകും. 

സ്വര്‍ണപ്പണയം സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ പരിഷ്‌കരിച്ച ചട്ടവും പൂര്‍ണതോതില്‍ പ്രാബല്യത്തിലാകും. വാര്‍ഷിക ഫാസ്ടാഗ് നിരക്ക് 3000 രൂപയില്‍ നിന്ന് 3075 രൂപയാകും. എടിഎം സര്‍വീസ് ചാര്‍ജുകളിലും മാറ്റമുണ്ടാകും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഛഠജ കൂടാതെ, പിന്‍ നമ്പര്‍, ഫിംഗര്‍ പ്രിന്റ് എന്നിവ നിര്‍ബന്ധമാക്കി. അമേരിക്കന്‍ വ്യാപാര തീരുവയും പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെയുമടക്കം പശ്ചാത്തലത്തിലാണ് പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് രാജ്യം കടക്കുന്നത്.