വിപഞ്ചികയുടെ ദുരൂഹമരണം; നിതീഷിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി, അച്ഛനും സഹോദരിയും പ്രതികള്‍

വിപഞ്ചിക ഷാർജയില്‍ മരിച്ച സംഭവത്തില്‍ ഭർത്താവ് നിതീഷിനെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികള്‍ ആരംഭിച്ചു.ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്.

 

ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കൊല്ലം: വിപഞ്ചിക ഷാർജയില്‍ മരിച്ച സംഭവത്തില്‍ ഭർത്താവ് നിതീഷിനെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികള്‍ ആരംഭിച്ചു.ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിപഞ്ചികയുടെ ഭർത്താവ് നിതീഷിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തത്.

നിതീഷിൻ്റെ അച്ഛനും സഹോദരിയും കേസില്‍ പ്രതികളാണ്. നിതീഷും വീട്ടുകാരും ചേർന്ന് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതി.ഇൻക്വസ്റ്റില്‍ വിപഞ്ചികയുടെ ശരീരത്തില്‍ ചില ചതവുകള്‍ കാണുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ വ്യക്തത വരുമെന്നും ശാസ്താംകോട്ട ഡിവൈഎസ്പി വ്യക്തമാക്കി.

നിലവില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിതീഷും വീട്ടുകാരും ചേർന്ന് മകളെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതി.ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

ഒന്നേകാല്‍ വയസുള്ള വൈഭവിയുടെ സംസ്കാരം നേരത്തെ ഷാർജയില്‍ നടന്നിരുന്നു. നിതീഷിനും കുടുംബത്തിനും എതിരെ നിയമ പോരാട്ടം തുടരാനാണ് വിപഞ്ചികയുടെ കുടുംബത്തിൻ്റെ തീരുമാനം.