മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെ മകള്‍ വീണയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുമായി എസ്എഫ്‌ഐഒ

സിഎംആര്‍എല്ലില്‍ നിന്ന് കിട്ടിയ  പണം  എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിലെ ലോണ്‍ തുക തിരികെ അടയ്ക്കാന്‍ വീണ ഉപയോഗിച്ചു.

 

സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്.

മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വായ്പാത്തുക വക മാറ്റി വീണ ക്രമക്കേട് കാട്ടി എന്നാണ് റിപ്പോര്‍ട്ട്. സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് വീണ വിജയന്‍ കടമായി 50 ലക്ഷം രൂപ വാങ്ങിയെന്നും സിഎംആറില്‍ നിന്ന് പ്രതിമാസം ലഭിച്ച പണം ഉപയോഗിച്ചു തിരിച്ചടച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.

സിഎംആര്‍എല്ലിന്റെ സഹോദര സ്ഥാപനമായ എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്ന സ്ഥാപനത്തില്‍ നിന്ന് 25 ലക്ഷം രൂപ വീതം രണ്ടുതവണയായിട്ടാണ് വീണ കടം വാങ്ങിയത്. സിഎംആര്‍എല്‍ ഉടമ ശശിധരന്‍ കറുത്തയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സിഎംആര്‍എല്‍ നിന്ന് വീണയ്ക്കും എക്‌സാലോജിക്കലും പ്രതിമാസം കിട്ടിയത് 8 ലക്ഷം രൂപയാണ്. സിഎംആര്‍എല്ലില്‍ നിന്ന് കിട്ടിയ ഈ പണം  എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റിലെ ലോണ്‍ തുക തിരികെ അടയ്ക്കാന്‍ വീണ ഉപയോഗിച്ചു. നാല് ലക്ഷം രൂപയാണ് ഇത്തരത്തില്‍ തിരിച്ചടച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചെയ്യാത്ത സേവനത്തിലാണ് സിഎംആര്‍എല്ലില്‍ നിന്ന് വീണ പണം വാങ്ങിയത്. ഇങ്ങനെ കിട്ടിയ പണമാണ് ശശിധരന്‍ കര്‍ത്തയുടെ തന്ന മറ്റൊരു സ്ഥാപനത്തിലേക്ക് വക മാറ്റി നല്‍കിയത്. ഇതുവഴി സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള  സിഎംആര്‍എല്ലിന് സാമ്പത്തിക നഷ്ടം ഉണ്ടായെന്നും എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു