തീവ്രവാദ വിരുദ്ധ സേന എന്ന പേരില്‍ എംഎല്‍എയെ വിളിച്ചത് മുംബൈയില്‍ നിന്ന് ; എംഎല്‍എയെ വെര്‍ച്ചല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
പഹല്‍ഗാം തീവ്രവാദ ആക്രമണത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഉപയോഗിച്ചത് ശാന്തകുമാരിയുടെ പേരിലുള്ള സിം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നത്.
പ്രതികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സൈബര്‍ പോലീസ്.
കോങ്ങാട് എംഎല്‍എയെ വെര്‍ച്ചല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. തീവ്രവാദ വിരുദ്ധ സേന എന്ന പേരില്‍ എംഎല്‍എയെ വിളിച്ചത് മുംബൈയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തിരുവനന്തപുരത്തെ സൈബര്‍ സെല്‍ ഹെഡ് ക്വാട്ടേഴ്‌സ് ഇന്‍സ്‌പെക്ടര്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ വ്യക്തിയും മുംബൈയില്‍ നിന്നാണ് വിളിച്ചത്.
പ്രതികളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സൈബര്‍ പോലീസ്. സംഭവത്തില്‍ കെ ശാന്തകുമാരി എംഎല്‍എ നല്‍കിയ പരാതി പാലക്കാട് ജില്ലാ സൈബര്‍ പൊലീസാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിനുള്ള ശ്രമം നടന്നതായി എംഎല്‍എ വ്യക്തമാക്കിയത്. പഹല്‍ഗാം തീവ്രവാദ ആക്രമണത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഉപയോഗിച്ചത് ശാന്തകുമാരിയുടെ പേരിലുള്ള സിം ആണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം നടന്നത്.