കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു, കൂവല്‍ മനോവിഷമമുണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎല്‍എ

ദുരന്തത്തിന് ഇരയായ ഒരാള് പോലും തനിക്കെതിരെ അസ്വസ്ഥതയുടെ ശബ്ദം ഉണ്ടാക്കിയിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു.

 

ദുരിതബാധിതരെല്ലാം കയ്യടിക്കുകയാണ് ചെയ്തത്.സി പി എം പ്രവര്‍ത്തകരാണ് കൂവി വിളിച്ചത്.

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലുണ്ടായ കൂവല്‍ മനോവിഷമം ഉണ്ടാക്കിയെന്ന് ടി സിദ്ദിഖ് എംഎല്‍എ. കൂവല്‍ ആസൂത്രിതമാണെന്ന് സംശയമുണ്ട്. ദുരന്തത്തിന് ഇരയായ ഒരാള് പോലും തനിക്കെതിരെ അസ്വസ്ഥതയുടെ ശബ്ദം ഉണ്ടാക്കിയിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു.

ദുരിതബാധിതരെല്ലാം കയ്യടിക്കുകയാണ് ചെയ്തത്.സി പി എം പ്രവര്‍ത്തകരാണ് കൂവി വിളിച്ചത്. ബാക്കിയുള്ളവരുടെ അസ്വസ്ഥത താന്‍ കണക്കാക്കുന്നില്ല. സര്‍ക്കാര്‍ എന്നാല്‍ എല്ലാവരുടേതുമാണ്. കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണ് ചെയ്തത്. ദുരന്ത ഭൂമിയില്‍ ഒരു തരത്തില്‍ ഉള്ള വിഭാഗീയതയും ഉണ്ടായിരുന്നില്ലെന്നും ടി സിദ്ദിഖ് പ്രതികരിച്ചു.