ആറ്റുകാല്‍ പൊങ്കാല വന്‍ വിജയമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചു ; പോസ്റ്റ് പങ്കുവച്ച് ഡെപ്യൂട്ടി മേയര്‍ ആശാനാഥ്
എന്തേ ചില സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍ക്ക് അത് മനസിലാവാത്തത് കൊണ്ടാണോ എന്തോ എന്നാണ് ആശ കുറിച്ചത്.
Mar 5, 2026, 07:21 IST
മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ആശാനാഥ് പങ്കുവെച്ചത്.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തിരുവനന്തപുരം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ജി എസ്. മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ആശാനാഥ് പങ്കുവെച്ചത്.
ആറ്റുകാല്‍ പൊങ്കാല വന്‍ വിജയമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി തന്നെ സമ്മതിച്ചു. എന്നിട്ടും എന്തേ ചില സോഷ്യല്‍ മീഡിയ സഹോദരങ്ങള്‍ക്ക് അത് മനസിലാവാത്തത് കൊണ്ടാണോ എന്തോ എന്നാണ് ആശ കുറിച്ചത്.