പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം അടുത്ത വര്‍ഷം കൂടി അഞ്ച് വയസ്; 2027 മുതല്‍ ആറ് വയസാക്കും

ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച്‌ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷവും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.ആറ് വയസ്സ് എന്ന നിർദേശം 2027ല്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് മാനദണ്ഡമെന്നതു പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലെ (എന്‍ഇപി) പ്രധാന നിര്‍ദേശങ്ങളിലൊന്നാണ്

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച്‌ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷവും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.ആറ് വയസ്സ് എന്ന നിർദേശം 2027ല്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മിനിമം മാർക്ക് സംവിധാനം 1 മുതല്‍ 9-ാം ക്ലാസ്സ് വരെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ 9 വരെ ക്ലാസുകളില്‍ നടപ്പിലാക്കും. അടുത്ത വർഷം പത്താം ക്ലാസില്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു

  ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് മാനദണ്ഡമെന്നതു പുതിയ ദേശീയ വിദ്യാഭ്യാസനയത്തിലെ (എന്‍ഇപി) പ്രധാന നിര്‍ദേശങ്ങളിലൊന്നാണ്. 2022 മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടെങ്കിലും വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന 5 വയസ്സ് മാനദണ്ഡം മാറ്റാനാകില്ലെന്ന നിലപാടിലായിരുന്നു കേരളം. എന്നാല്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഇതു നടപ്പാക്കാന്‍ തീരുമാനിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിന് കേരളം വഴങ്ങുന്നതിന്റെ ആദ്യ സൂചനയും ഇതായിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് എന്‍ഇപി മാതൃകാ പദ്ധതിയായ 'പിഎം ശ്രീ' നടപ്പാക്കുന്നത് മരവിപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് എന്‍ഇപിയിലെ പ്രധാന നിര്‍ദേശം നടപ്പാക്കുന്നതും സംസ്ഥാനം നീട്ടിവയ്ക്കുന്നത്.