നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെയായി ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി വിപണി..

ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എല്ലാവരും ക്രിസ്മസ് ആഘോഷമാക്കാനുള്ള തിരക്കിലാണ്. അതിനായി വിപണിയും സജീവമായി കഴിഞ്ഞു.

 

ക്രിസ്മസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ എല്ലാവരും ക്രിസ്മസ് ആഘോഷമാക്കാനുള്ള തിരക്കിലാണ്. അതിനായി വിപണിയും സജീവമായി കഴിഞ്ഞു. പല നിറങ്ങളിലുള്ള നക്ഷത്രങ്ങൾ, പലവലിപ്പത്തിലുമുള്ള ക്രിസ്മസ് ട്രീകൾ, തോരണങ്ങൾ, പുൽക്കൂട്, സാന്താക്ലോസ്, ഡെക്കറേഷൻ ബൾബുകൾ തുടങ്ങിയവ തന്നെയാണ് ഇത്തവണയും വിപണിയിലെ താരങ്ങൾ..

50 രൂപ മുതൽ 800 രൂപ വരെ വിലയുള്ള കടലാസ് നക്ഷത്രങ്ങൾ മുതൽ 120 മുതൽ 4000 രൂപ വരെയുള്ള എൽഇഡി സ്റ്റാറുകൾ വരെ വിപണിയിൽ ലഭ്യമാണ്. പ്ലാസ്റ്റിക്കിലും മള്‍ട്ടിവുഡിലും മരത്തടിയിലുമായി പുല്‍ക്കൂടുകളുമുണ്ട്. പ്ലാസ്റ്റിക്കിന് 680 രൂപ മുതല്‍ വിലയുള്ളപ്പോള്‍ മരത്തിന്റേത് 350 രൂപയില്‍ തുടങ്ങും. 
കൈപ്പിടിയിലൊതുങ്ങുന്നതുമുതല്‍ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്.  

250 രൂപമുതല്‍ 1400 വരെയാണ് വില.  ട്രീ അലങ്കരിക്കാനാവശ്യമായ സാധന സാമഗ്രികൾ 30 രൂപ മുതലുണ്ട്. സാധാരണ ബെല്ലുകൾ ഒരു ഡസന് 48 രൂപ മുതലാണ് ആരംഭിക്കുന്നത്.  സാന്റാ വസ്ത്രങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. രണ്ടുമാസമായ കുട്ടിക്കുമുതല്‍ മുതിര്‍ന്നവര്‍ക്കുവരെയുള്ള സാന്റാ വേഷങ്ങള്‍ ലഭിക്കും. 

അതോടൊപ്പം ചുരിദാറുകളിലും ടോപ്പുകളിലും ക്രിസ്മസ് ട്രെൻഡ് എത്തിയിരിക്കുകയാണ്. മുൻപ് ഉണ്ടായിരുന്ന ട്രെൻഡി ഡിസൈനുകളിൽ ചുവപ്പ്, വെള്ള നിറങ്ങൾ ചേർത്താണ് ക്രിസ്മസ് വസ്ത്രവിപണി സജീവമായിരിക്കുന്നത്.