അമ്മയെ ചതിച്ച് ഗര്‍ഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരന്‍,കുഞ്ഞുങ്ങളുടെ ശവപ്പെട്ടികള്‍ക്കാണ് ഏറ്റവും കനം; റഹീം
മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എ എ റഹീമിന്റെ പരോക്ഷ വിമര്‍ശന പോസ്റ്റ്.
Jan 11, 2026, 14:51 IST
അമ്മയെ ചതിച്ച് ഗര്‍ഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരന്‍' എന്നാണ് റഹീമിന്റെ കുറിപ്പ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി എ എ റഹീം എംപി. മാലാഖ കുഞ്ഞുങ്ങള്‍ ക്ഷമിക്കട്ടെയെന്നും ഒരിക്കല്‍ കൂടി പറയട്ടെ കുഞ്ഞുങ്ങളുടെ ശവപ്പെട്ടികള്‍ക്കാണ് ഏറ്റവും കനമെന്നും റഹീം കുറിച്ചു. അമ്മയെ ചതിച്ച് ഗര്‍ഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരനെന്നും കുറിപ്പിലുണ്ട്.
'മാലാഖ കുഞ്ഞുങ്ങള്‍ ക്ഷമിക്കട്ടെ. ഒരിക്കല്‍ക്കൂടി പറയട്ടെ, കുഞ്ഞുങ്ങളുടെ ശവപ്പെട്ടികള്‍ക്കാണ് ഏറ്റവും കനം. അമ്മയെ ചതിച്ച് ഗര്‍ഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരന്‍' എന്നാണ് റഹീമിന്റെ കുറിപ്പ്.
മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എ എ റഹീമിന്റെ പരോക്ഷ വിമര്‍ശന പോസ്റ്റ്.