സമയക്രമത്തെ ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
സമയക്രമത്തെ ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 'സേവൻ ഡേയ്സ്', 'സരോജിനി' എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും കണ്ടക്ടറുടെയുമാണ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കിയത്.
Updated: Sep 16, 2026, 10:06 IST
രണ്ട് ഡ്രൈവർമാരുടെയും കണ്ടക്ടറുടെയുമാണ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കിയത്.
കോഴിക്കോട്: സമയക്രമത്തെ ചൊല്ലി നടുറോഡിൽ ഏറ്റുമുട്ടിയ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 'സേവൻ ഡേയ്സ്', 'സരോജിനി' എന്നീ ബസുകളിലെ രണ്ട് ഡ്രൈവർമാരുടെയും കണ്ടക്ടറുടെയുമാണ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കിയത്.
ഗതാഗത നിയമങ്ങൾ ലംഘിച്ചതിനും പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയതിനുമാണ് കർശന നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമെ, ശിക്ഷാ നടപടിയുടെ ഭാഗമായി മൂവരും ഡ്രൈവർമാരുടെ പരിശീലന കേന്ദ്രത്തിൽ നിർബന്ധിത ക്ലാസുകളിൽ ഹാജരാകണമെന്നും ആർടിഒ നിർദ്ദേശിച്ചിട്ടുണ്ട്
കോഴിക്കോട് ആർടിഒയുടേതാണ് നടപടി.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. സമയക്രമത്തെച്ചുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് തൊണ്ടയാടിനു സമീപം വെച്ച് ബസ് ജീവനക്കാർ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു.