വോട്ടിന് വേണ്ടി എന്തും ചെയ്യാന്‍ ലീഗ് തയ്യാറായി, കോണ്‍ഗ്രസിന്റെ രീതി മുസ്ലിം ലീഗും പിന്തുടര്‍ന്നു ; മുഖ്യമന്ത്രി

അധികാരം നിലനിര്‍ത്താന്‍ വേണ്ടി ലീഗ് വിട്ടു വീഴ്ചയ്ക്ക് തയ്യാറായി.

 

'ഒറ്റപ്പാലം തിരഞ്ഞെടുപ്പില്‍ പാണക്കാട് തങ്ങള്‍ എത്തിയപ്പോള്‍ ലീഗ് അണികള്‍ വിട്ട് നിന്നു.

മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകര്‍ത്തതില്‍ മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടിലാണ് വീണ്ടും വിമര്‍ശനം. ലീഗ് മന്ത്രിസ്ഥാനത്തിന് മുന്‍തൂക്കം നല്‍കിയെന്നും കോണ്‍ഗ്രസിന്റെ കൂടെ മന്ത്രിസഭയില്‍ തുടര്‍ന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

'ഒറ്റപ്പാലം തിരഞ്ഞെടുപ്പില്‍ പാണക്കാട് തങ്ങള്‍ എത്തിയപ്പോള്‍ ലീഗ് അണികള്‍ വിട്ട് നിന്നു. ലീഗ് ഇപ്പോഴും പാഠം പഠിച്ചിട്ടില്ല. അധികാരം നിലനിര്‍ത്താന്‍ വേണ്ടി ലീഗ് വിട്ടു വീഴ്ചയ്ക്ക് തയ്യാറായി. എസ്ഡിപിഐയേയും ജമാഅത്തെ ഇസ്ലാമിയെയും കൂടെ കൂട്ടുന്ന നിലയിലേക്ക് എത്തി. വോട്ടിന് വേണ്ടി എന്തും ചെയ്യാന്‍ ലീഗ് തയ്യാറായി. കോണ്‍ഗ്രസിന്റെ രീതി മുസ്ലിം ലീഗും പിന്തുടര്‍ന്നു', മുഖ്യമന്ത്രി പറഞ്ഞു.


പാണക്കാട് സാദിഖലി തങ്ങള്‍ക്ക് എതിരെയല്ല, ലീഗിന്റെ നിലപാടിനെതിരെയാണ് തന്റെ വിമര്‍ശനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ രീതി ആത്യന്തികമായി ഗുണം ചെയ്യില്ല. തനിക്കെതിരെയുള്ള വിമര്‍ശനത്തിന് മറുപടി പറയുന്നില്ലെന്നും ജ്വല്‍പനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.