വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാനുള്ള സ്‌കൂള്‍ തന്നെ ലീഗുകാര്‍ തുടങ്ങി. വരിതെറ്റാതെ പഠിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ പിണങ്ങും ; എം വിജയരാഘവന്‍
വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാനുള്ള സ്‌കൂള്‍ തന്നെ ലീഗുകാര്‍ തുടങ്ങി. വരിതെറ്റാതെ പഠിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ പിണങ്ങും ; എം വിജയരാഘവന്‍
ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും ഇവിടെ ശക്തിപ്പെട്ടു.
കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്ക് പിന്നാലെ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീംലീഗിനെതിരേ മുതിര്‍ന്ന സിപിഎം നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എ വിജയരാഘവന്‍. ജമാഅത്തെ ഇസ്ലാമി പോലെയുള്ള ഒരുപാട് മുസ്ലീംസംഘടനകളെ കൂട്ടിയോജിപ്പിച്ച് ഇവരെയെല്ലാം ഇടതുപക്ഷ വിരുദ്ധ ചേരിയില്‍ ഒന്നിപ്പിച്ച് ലീഗ് വോട്ട് നേടിയെന്നായിരുന്നു എ വിജയരാഘവന്റെ വിമര്‍ശനം. പിഎംശ്രീക്കെതിരേ പറഞ്ഞ ലീഗുകാര്‍ ഇപ്പോള്‍ വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാന്‍ പാണക്കാട് സ്‌പെഷ്യല്‍ സ്‌കൂള്‍ തന്നെ തുടങ്ങിയെന്നും വിജയരാഘവന്‍ പറഞ്ഞു. കോഴിക്കോട് സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്ക് പിന്നാലെ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും ഇവിടെ ശക്തിപ്പെട്ടു. ലീഗ് മുന്‍കൈയെടുത്ത് ജമാഅത്തെ ഇസ്ലാമി പോലെയുള്ള കുറേ മുസ്ലീംസംഘടനകളെ കൂട്ടിച്ചേര്‍ത്ത് അതിനെ മുഴുവന്‍ ഇടതുപക്ഷ വിരുദ്ധ വര്‍ഗീയ ചേരിയില്‍ ഒന്നിപ്പിച്ച് വോട്ട് നേടി. ലീഗുകാര്‍ ഇപ്പോള്‍ പാണക്കാട് സ്‌പെഷ്യല്‍ സ്‌കൂള്‍ തന്നെ തുടങ്ങി. വന്ദേമാതരം വരിതെറ്റാതെ പഠിപ്പിക്കാനുള്ള സ്‌കൂള്‍ തന്നെ ലീഗുകാര്‍ തുടങ്ങി. വരിതെറ്റാതെ പഠിച്ചില്ലെങ്കില്‍ ഗവര്‍ണര്‍ പിണങ്ങും. ലീഗിന് ഇപ്പോള്‍ വഖഫിന്റെ കാര്യത്തില്‍ വിഷമമുണ്ടോ. വൈസ് ചാന്‍സലര്‍മാരെ ഗവര്‍ണര്‍ നിശ്ചയിക്കുന്നതില്‍ നിവല്ല വിഷമമുണ്ടോ, കാപ്പാ കേസില്‍ പ്രതിയായ ബിജെപി നേതാവിന് സത്യപ്രതിജ്ഞ ചെയ്യാന്‍ എല്ലാ സൗകര്യവും ചെയ്തുകൊടുത്തില്ലേ, അതിന് ലീഗിന് വല്ല വിഷമവുമുണ്ടോ. കേരളത്തില്‍ സംഘപരിവാര്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമല്ല, ബംഗാളിലെ പോലെ സംഘപരിവാറിനെ അധികാരത്തിലെത്തിക്കാനുള്ള രാഷ്ട്രീയപ്രക്രിയയിലും ലീഗ് പങ്കാളിയാകുന്നു. ആ ഗതികെട്ട കാലത്തിലേക്ക് നാട് പോകാതിരിക്കാനുള്ള ജാഗ്രത വേണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.