ആര്‍ക്ക് വോട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികള്‍ക്ക് നല്‍കാറില്ലെന്ന് മാര്‍ ജോസഫ് പാംപ്ലാനി

ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത പരിശീലനത്തിലൂടെ അവര്‍ക്കറിയാം ഈ സാഹചര്യത്തില്‍ ഏത് മുന്നണിയാണ് ഗുണകരമായതെന്ന്.

 

'ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്.

ആര്‍ക്ക് വോട്ട് ചെയ്യണമെന്ന നിര്‍ദ്ദേശം കത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികള്‍ക്ക് നല്‍കാറില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. പക്ഷെ ക്രിസ്ത്യന്‍ സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ ഇതാണെന്നും ആ പ്രതിസന്ധികളെ ആരൊക്കെ എങ്ങനെയൊക്കെ അഭിസംബോധന ചെയ്യുന്നുവെന്ന് സമുദായം വിലയിരുത്തുകയും അതിന് അനുസരിച്ച് വോട്ട് ചെയ്യുകയും ചെയ്യുമെന്നും പാംപ്ലാനി ചൂണ്ടിക്കാണിച്ചു

'ശരിയും തെറ്റും മനസ്സിലാക്കി ഉത്തരവാദിത്വ ബോധത്തോടെ തീരുമാനമെടുക്കാന്‍ ഞങ്ങള്‍ ഞങ്ങളുടെ സമുദായത്തെ പരിശീലിപ്പിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസമുണ്ട്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇന്നവര്‍ക്ക് വോട്ടുചെയ്യാന്‍ മെത്രാന്‍ അച്ചന്‍ പറയേണ്ട കാര്യമില്ല. അവരത് പ്രതീക്ഷിക്കുന്നുമില്ല. ഞങ്ങള്‍ അവര്‍ക്ക് കൊടുത്ത പരിശീലനത്തിലൂടെ അവര്‍ക്കറിയാം ഈ സാഹചര്യത്തില്‍ ഏത് മുന്നണിയാണ് ഗുണകരമായതെന്ന്. ആ രീതിയില്‍ അവരുടേതായ തെരഞ്ഞെടുപ്പ് അവര്‍ നടത്തുന്നതിനെ ഞങ്ങള്‍ വിലയിരുത്താറുണ്ട് എന്നത് സത്യമാണ്. അല്ലാതെ ഇത്തവണ ഇന്ന മുന്നണിക്കാണ് വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞ് അങ്ങനെ വോട്ട് ചെയ്യാന്‍ പരിശീലിക്കപ്പെട്ടവരല്ല ക്രിസ്ത്യാനികള്‍. വസ്തുതകള്‍ വിലയിരുത്താനും നിലപാടുകള്‍ സ്വീകരിക്കാനും അവകാശമുണ്ടെന്ന് കരുതുന്നവരാണ് സഭാ നേതൃത്വം. പണ്ട് കാലത്ത് അങ്ങനെ പറഞ്ഞിട്ടുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സഭാ നേതൃത്വം ഇന്നവര്‍ക്ക് വോട്ട് കൊടുക്കണമെന്ന് പറയാറില്ല' എന്നായിരുന്നു പാംപ്ലാനിയുടെ പ്രതികരണം.

സഭയുടെ നിലപാടുകള്‍ എവിടെ സ്വീകരിക്കപ്പെടുന്നു എവിടെ തിരസ്‌കരിക്കപ്പെടുന്നു എന്നത് വിലയിരുത്താന്‍ സമുദായത്തിന് കഴിവുണ്ടെന്നും പാംപ്ലാനി വ്യക്തമാക്കി. 'വന്യമൃ?ഗശല്യം, റബ്ബറിന്റെ വിലയിടിവ്, കര്‍ഷകരുടെ വിഷയം തുടങ്ങിയ പലവിഷയങ്ങളിലും ഒബ്ജക്ടീവായ വിലയിരുത്തല്‍ സഭാ നേതൃത്വം നടത്താറുണ്ട്. വന്യമൃ?ഗ വിഷയത്തില്‍ സഭ ഉന്നയിച്ച വാദങ്ങളില്‍ പലതും സംസ്ഥാന സര്‍ക്കാര്‍ വനംവന്യജീവി നിയന്ത്രണ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തത് സഭ ഉയര്‍ത്തുന്ന വിഷയങ്ങള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ?ഗൗരവമായി കാണുന്നു എന്നതിന്റെ സൂചനയാണ്. അതിന്റെ പേരില്‍ എല്ലാവരും ആ മുന്നണിയ്ക്ക് വോട്ട് ചെയ്യണമെന്നൊന്നും ഞങ്ങള്‍ പറയില്ലെന്നും' പാംപ്ലാനി ചൂണ്ടിക്കാണിച്ചു.