'ജീവന്‍ മറന്നും പോരാടിയ സമരനായകന്‍'; വി വി രാജേഷിനെ പുകഴ്ത്തി കെ സുരേന്ദ്രന്‍
ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും വി വി രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ പൊലീസ് ഗ്രനേഡ് എറിഞ്ഞപ്പോള്‍ ഒരുമിച്ചുനിന്നു ചെറുക്കുന്ന ചിത്രമെന്ന പേരില്‍ വി വി രാജേഷിന്റെ കൂടെയുള്ള ചിത്രവും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
ബിജെപിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട വി വി രാജേഷിനെ പിന്തുണച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനേകം സമരങ്ങള്‍ നടത്തിയ സമരനായകനാണ് വി വി രാജേഷെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ പൊലീസ് ഗ്രനേഡ് എറിഞ്ഞപ്പോള്‍ ഒരുമിച്ചുനിന്നു ചെറുക്കുന്ന ചിത്രമെന്ന പേരില്‍ വി വി രാജേഷിന്റെ കൂടെയുള്ള ചിത്രവും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
'അനേകം സമരങ്ങള്‍. ശബരിമല സമരകാലത്തടക്കം ജീവന്‍ മറന്നും പോരാടിയ സമരനായകന്‍. ഒരിക്കല്‍ കോര്‍പ്പറേഷനുമുന്നില്‍ പൊലീസ് ഗ്രനേഡ് എറിഞ്ഞപ്പോള്‍ ഒരുമിച്ചുനിന്നു ചെറുക്കുന്ന ചിത്രം', എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും വി വി രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.