ക​ണ്ണൂ​രെ​ന്ന് കേ​ൾ​ക്കു​മ്പോൾഎ​ന്തി​നാ​ണ് വി​ഷ​മ​മെ​ന്നും പി​ണ​റാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് ദീർഘകാല ഭാ​വി
വികസനം മു​ന്നി​ൽ ക​ണ്ടു കൊ​ണ്ടെന്ന് പ്രതിപക്ഷ നേതാവ്

വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് അ​തി​ന്‍റേ​താ​യ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്നും ഇ​ന്ന​ത്തേ​യും നാ​ള​ത്തെ​യും മാ​ത്രം വി​ക​സ​ന​മ​ല്ല ദീ​ർ​ഘ ഭാ​വി കൂ​ടി മു​ന്നി​ൽ ഭൂ​മി

 

ക​ണ്ണൂ​ർ : വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് അ​തി​ന്‍റേ​താ​യ നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചാ​ണെ​ന്നും ഇ​ന്ന​ത്തേ​യും നാ​ള​ത്തെ​യും മാ​ത്രം വി​ക​സ​ന​മ​ല്ല ദീ​ർ​ഘ ഭാ​വി കൂ​ടി മു​ന്നി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്നും കിഫ്ബി വിവാദത്തെ പരാമർശിച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഭാ​വി​യി​ലെ കാ​ര്യ​ങ്ങ​ൾ കൂ​ടി മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം മാ​ത്ര​മാ​ണ് നി​ല​വി​ൽ കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ ഭൂ​മി ല​ഭ്യ​ത​യു​ള്ള​ത്. അ​തു കൊ​ണ്ടാ​ണ് ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. ക​ണ്ണൂ​ർ എ​ന്നു കേ​ൾ​ക്കു​മ്പോൾ എ​ന്തി​നാ​ണ് ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​ത്ര​യേ​റെ വി​ഷ​മി​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു. സി​പി​എം ക​ണ്ണൂ​ർ വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം സി​പി​എം ജില്ലാ കമ്മിറ്റി ഓഫീസിലെ എ കെ ജി സ്മാരകഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​മാ​ന​ത്താ​വ​ളം, തു​റ​മു​ഖം എ​ന്നി​വ​യു​ള്ള ജി​ല്ല എ​ന്ന​തി​നാ​ൽ ക​ണ്ണൂ​രി​ൽ ഏ​റെ വി​ക​സ​ന സാ​ധ്യ​ത​യു​ണ്ട്.

ഇ​ക്കാ​ര്യം മു​ന്നി​ൽ ക​ണ്ടാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. നേ​ര​ത്തെ മെ​ട്രോ റെ​യി​ൽ, വാ​ട്ട​ർ മെ​ട്രോ, ഇ​ൻ​ഫോ പാ​ർ​ക്ക് എ​ന്നി​വ​യ്ക്കാ​യി കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മൊ​ക്കെ സ്ഥ​ലം ഏ​റ്റെ​ടു​ത്ത​പ്പോ​ഴൊ​ന്നും ഉ​യ​രാ​ത്ത ചോ​ദ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ചി​ല​ർ ഉ​യ​ർ​ത്തു​ന്ന​ത്. ക​ണ്ണൂ​ർ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലേ​യെ​ന്നും പി​ണ​റാ​യി ചോ​ദി​ച്ചു. ക​ണ്ണൂ​രി​ൽ ഭൂ​മി ഏ​റ്റെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ർ​ശ​നം ഉ​യ​ർ​ത്തു​ന്ന​വ​ർ​ക്കു ഇ​ക്കാ​ര്യ​ങ്ങ​ൾ അ​റി​യാ​ഞ്ഞി​ട്ടി​ല്ല. മ​ന​:പൂ​ർ​വും വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഈഇക്കാ​ര്യ​ത്തി​ൽ നി​ഷ്പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ എ​ന്ന​വ​കാ​ശ​പ്പെ​ടു​ന്ന​വ​രും മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ഇ​തി​നു പി​ന്നി​ൽ പ്ര​ത്യേ​ക അ​ജ​ണ്ട​യു​ണ്ടെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

എ​സ്ഐ​ആ​റി​ലൂ​ടെ ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ണ്. ബി​ജെ​പി-​സം​ഘ​പ​രി​വാ​റി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച ഗ്യാ​നേ​ഷ്കു​മാ​റി​നെ സം​ര​ക്ഷി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ത്ര​ത​ന്നെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും ന​ട​ക്കി​ല്ല. ജ​ന​ങ​ളു​ടെ ക​രു​ത്താ​ണ് പ​ര​മ​പ്ര​ധാ​നം. ഗ്യാ​നേ​ഷ്കു​മാ​റി​നെ​തി​രെ ബി​ജെ​പി​യും സം​ഘ​പ​രി​വാ​ർ ബ​ന്ധ​മു​ള്ള സം​ഘ​ന​ട​ക​ളും ഒ​ഴി​കെ മ​റ്റു​ള്ള​വ​രെ​ല്ലാം സ​മ​ര​ത്തി​ലാ​ണ്. ഇ​വ​രെ ഏ​കോ​പി​പ്പി​ച്ച് സ​മ​രം ന​ട​ത്തു​ന്ന​തി​ൽ സി​പി​എം ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ബി​ജെ​പി അ​ജ​ണ്ട​യാ​ണ് ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കേ​ര​ള​ത്തി​ൽ പി​എം ശ്രീ ​ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ന്ന​ത്തെ സ​ർ​ക്കാ​ർ അ​തി​നെ എ​തി​ർ​ത്തു. എ​ന്നാ​ലി​പ്പോ​ൾ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ബി​ജെ​പി അ​നു​കൂ​ല നി​ല​പാ​ടാ​ണ് പു​ല​ർ​ത്തു​ന്ന​ത്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച​തു മു​ത​ൽ ഇ​തു പ്ര​ക​ട​മാ​ണ്. 

കേ​ര​ള​ത്തി​ലെ നി​മ​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നു​ണ്ടാ​യ പ​രാ​ജ​യ​ത്തി​നെ വ​ല​തു​പ​ക്ഷ ശ​ക്തി​ക​ൾ സി​പി​എ​മ്മി​ന്‍റെ ത​ക​ർ​ച്ച​യാ​യാ​ണ് പ്ര​ച​രി​പ്പി​ച്ച​ത്.  തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ൽ മ​തി മ​റ​ന്നു ആ​ഹ്ലാ​ദി​ക്കു​ക​യോ തോ​ൽ​വി​യി​ൽ നി​ര​ശാ​യി​ലാ​കു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​എം. തെ​റ്റു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ  തി​രു​ത്തി മു​ന്നോ​ട്ട് പോ​കും. ആ ​രീ​തി​യി​ലാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ച്ചു വ​ന്ന​ത്.  തി​രി​ച്ച​ടി​ക​ൾ മ​റി​ക​ട​ക്കാ​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പാ​ർ​ട്ടി​ക്കു​ണ്ട്. ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം  സി​പി​എ​മ്മി​നെ എ​ഴു​തി​ത്ത​ള്ളാ​മെ​ന്ന് പ​റ​ഞ്ഞ​വ​രെ അ​മ്പരി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.