കാസര്‍ഗോഡ് ഉദുമയില്‍  സ്ഥാപിച്ച എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡ് വീണ്ടും നശിപ്പിച്ചു

ഉദുമ മണ്ഡലത്തിലെ മൈലാട്ടിയില്‍ ദേശീയ പാതയ്ക്കരികില്‍ സ്ഥാപിച്ച എല്‍ ഡി എഫ് പ്രചാരണ ബോർഡ് വീണ്ടും നശിപ്പിച്ചു.ക‍ഴിഞ്ഞ മാർച്ച്‌ 19ന് എല്‍ ഡി എഫിൻ്റെ പ്രചരണ ബോർഡ് നശിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുനഃസ്ഥാപിച്ച ബോർഡ് വീണ്ടും നശിപ്പിച്ചത്.

 

കലാപമുണ്ടാക്കാൻ ശ്രമിക്കുക, സ്വത്തുവകകള്‍ നശിപ്പിച്ച്‌ നഷ്ടമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അന്ന് കേസെടുത്തത്

കാസര്‍ഗോഡ്:  ഉദുമ മണ്ഡലത്തിലെ മൈലാട്ടിയില്‍ ദേശീയ പാതയ്ക്കരികില്‍ സ്ഥാപിച്ച എല്‍ ഡി എഫ് പ്രചാരണ ബോർഡ് വീണ്ടും നശിപ്പിച്ചു.ക‍ഴിഞ്ഞ മാർച്ച്‌ 19ന് എല്‍ ഡി എഫിൻ്റെ പ്രചരണ ബോർഡ് നശിപ്പിച്ചിരുന്നു.ഇതിന് പിന്നാലെയാണ് പുനഃസ്ഥാപിച്ച ബോർഡ് വീണ്ടും നശിപ്പിച്ചത്.

പനയാല്‍ ലോക്കല്‍ സെക്രട്ടറി ഒ നാരായണൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  ബേക്കല്‍ പൊലീസ്  ബി ജെ പി പ്രവർത്തകർക്കെതിരെ  കേസെടുത്തിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ബോർഡ് നശിപ്പിച്ചത്. കലാപമുണ്ടാക്കാൻ ശ്രമിക്കുക, സ്വത്തുവകകള്‍ നശിപ്പിച്ച്‌ നഷ്ടമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അന്ന് കേസെടുത്തത്