പതിനഞ്ചാമത് കേരള നിയമസഭയുടെ അവസാനത്തെ സമ്മേളനം ജനുവരി 20 മുതല്‍: സ്പീക്കര്‍ എഎൻ ഷംസീര്‍

പതിനഞ്ചാമത് കേരള നിയമസഭയുടെ അവസാമനത്തെ സമ്മേളനം ജനുവരി 20 മുതല്‍ മടക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ. ജനുവരി 20 മുതല്‍ മാർച്ച്‌ 26 വരെയാണ് സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.

 

32 ദിവസത്തേക്ക് സഭ ചേരുക എന്നും സ്പീക്കർ പറഞ്ഞു.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടു കൂടിയാണ് തുടക്കമാകുക. ബജറ്റ് 29 ന് അവതരിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു

തിരുവനന്തപുരം: പതിനഞ്ചാമത് കേരള നിയമസഭയുടെ അവസാമനത്തെ സമ്മേളനം ജനുവരി 20 മുതല്‍ മടക്കുമെന്ന് സ്പീക്കർ എഎൻ ഷംസീർ. ജനുവരി 20 മുതല്‍ മാർച്ച്‌ 26 വരെയാണ് സമ്മേളനം തീരുമാനിച്ചിരിക്കുന്നത്.32 ദിവസത്തേക്ക് സഭ ചേരുക എന്നും സ്പീക്കർ പറഞ്ഞു.ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടു കൂടിയാണ് തുടക്കമാകുക. ബജറ്റ് 29 ന് അവതരിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു. സമാധാനപരമായ സഭാ സമ്മേളനം ആകും ഇത്തവണത്തെതെന്നും ഭരണപക്ഷവും പ്രതിപക്ഷവും സഭയുമായി നല്ല രീതിയില്‍ സഹകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പീഡനക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന ആവശ്യങ്ങളില്‍ സ്പീക്കർ നിയമപരമായ വശങ്ങള്‍ വിശദീകരിച്ചു. എംഎല്‍എക്കെതിരെ ചില സ്വകാര്യ പരാതികള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ അയോഗ്യനാക്കാനോ പ്രിവിലേജസ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിടാനോ നിയമസഭയിലെ മറ്റേതെങ്കിലും ഒരു അംഗം തന്നെ പരാതി നല്‍കേണ്ടതുണ്ട്. അത്തരമൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല.

എംഎല്‍എ അറസ്റ്റിലായത് സഭയുടെ അന്തസ്സിനെ ബാധിക്കില്ലെന്ന് സ്പീക്കർ പറഞ്ഞു. "ഒരു കൊട്ടയിലെ ഒരു മാങ്ങ കേടായാല്‍ എല്ലാം മോശമായി എന്ന് പറയാൻ കഴിയില്ലല്ലോ" എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.നിയമസഭ പുസ്തകോത്സവം മികച്ച വിജയാമായിരുന്നുവെന്നും രണ്ട് ലക്ഷത്തിലധികം പേരാണ് പുസ്തകമേളയില്‍ എത്തിയതെന്നും സ്പീക്കർ പറഞ്ഞു.ഇന്ത്യയ്ക്ക് മാതൃകയാകുന്ന രീതിയില്‍ പുസ്തകോത്സവം സംഘടിപ്പിക്കാൻ സാധിച്ചു. നിയമസഭ പുസ്തകോത്സവത്തിൻ്റെ അഞ്ചാമത് എഡിഷൻ 2027 ജനുവരി 7 മുതല്‍ നടക്കുമെന്നും സ്പീക്കർ പറഞ്ഞു