തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനം ഇന്ന് മുതല്‍; ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും
കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കില്ലെന്നാണ് വിവരം
Jan 20, 2026, 07:58 IST
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അവസാനത്തെ നിയമസഭാ സമ്മേളനമാണിത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ടാകും.
അതേസമയം, കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിക്കില്ലെന്നാണ് വിവരം. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നു തുടങ്ങിയ വിമര്‍ശങ്ങള്‍ ഗവര്‍ണര്‍ വായിക്കാതെ വിടും. ജനുവരി 29നാണ് ബജറ്റ് അവതരണം. മാര്‍ച്ച് 26വരെയാണ് സമ്മേളനം. എന്നാല്‍, ബജറ്റിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാക്കി പാസ്സാക്കുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉണ്ടായേക്കും.