നോവായി അവസാനമെടുത്ത ഗ്രൂപ്പ് ഫോട്ടോ, അതില്‍ ആറുപേര്‍ ഇന്നില്ല
നോവായി അവസാനമെടുത്ത ഗ്രൂപ്പ് ഫോട്ടോ, അതില്‍ ആറുപേര്‍ ഇന്നില്ല
അവധിക്കാലത്ത് അധ്യാപകര്‍ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.
Apr 18, 2026, 07:08 IST
മലപ്പുറം പാറമ്മല്‍ ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
വാല്‍പ്പാറയിലെ അപകടത്തില്‍ മരിച്ച അധ്യാപകര്‍ സ്‌കൂളില്‍വെച്ച് മറ്റ് ജീവനക്കാരൊത്ത് എടുത്ത ഗ്രൂപ്പ് ഫോട്ടോ നോവായി അവശേഷിക്കുന്നു. 2024-2025 അധ്യായന വഷത്തിന്റെ അവസാനം എടുത്ത ഈ ഫോട്ടോയിലുള്ള ആറുപേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. പുലാമന്തോള്‍ സ്വദേശിയും പ്രധാനാധ്യാപികയുമായ അജിത, അധ്യപകരായ റംല, സുഹറ, ആശ,മജീദ് എന്നിവരും സ്‌കൂളിലെ ആയ സാജിത, മജീദിന്റെ ഭാര്യ റുഖില, സുഹറയുടെ മകന്‍ ഹിഷാം എന്നീ 9 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
മലപ്പുറം പാറമ്മല്‍ ജി എല്‍ പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകര്‍ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്.