താമസക്കാര്‍ക്ക് നോട്ടീസ് നല്‍കാതെ ഭൂമി രജിസ്റ്റര്‍ ചെയ്തു ; വഖഫ് ബോര്‍ഡിന് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ
വഖഫ് ബോര്‍ഡിന്റെ വീഴ്ച വ്യക്തമാക്കുന്ന നിര്‍ണായക രേഖ എന്ന് മുനമ്പം സമരസമിതി വ്യക്തമാക്കി
Updated: Dec 28, 2025, 08:28 IST
ഭൂമി ഏറ്റെടുക്കും മുമ്പ് ഫറൂഖ് കോളേജില്‍ നിന്ന് മാത്രമാണ് വിശദീകരണം തേടിയതെന്ന് സമ്മതിച്ച് വഖഫ് ബോര്‍ഡ്.
വഖഫ് ബോര്‍ഡിന്റെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കി വിവരാവകാശ രേഖ. തര്‍ക്ക ഭൂമിയിലെ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കാതെയാണ് ഭൂമി രജിസ്റ്ററില്‍ ചേര്‍ത്തതെന്ന് വഖഫ് ബോര്‍ഡിന്റെ വിവരാവകാശ മറുപടി. ഭൂമി ഏറ്റെടുക്കും മുമ്പ് ഫറൂഖ് കോളേജില്‍ നിന്ന് മാത്രമാണ് വിശദീകരണം തേടിയതെന്ന് സമ്മതിച്ച് വഖഫ് ബോര്‍ഡ്.
വഖഫ് ബോര്‍ഡിന്റെ വീഴ്ച വ്യക്തമാക്കുന്ന നിര്‍ണായക രേഖ എന്ന് മുനമ്പം സമരസമിതി വ്യക്തമാക്കി. സുപ്രീംകോടതി വിധികളുടെയും വഖഫ് നിയമത്തിന്റെയും ലംഘനം ഇതോടെ വ്യക്തമായന്നും സമരസമിതി. വിവരാവകാശരേഖ വഖഫ് ട്രിബ്യൂണലിന് മുന്നില്‍ നിര്‍ണായക തെളിവായി ഉപയോഗിക്കുമെന്ന് മുനമ്പം സമരസമിതി അറിയിച്ചു.