ഒരു ധാരണയുമില്ലാത്ത എംഎല്‍എയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്റെ ദുരന്തമാണ് കാലടി സര്‍വകലാശാല ഇന്ന് നേരിടുന്നത് ; ഇ പി ജയരാജന്‍

കാലടി സര്‍വകലാശാല വിസിക്കെതിരെയും അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു. സര്‍വകലാശാലയില്‍ പഠിക്കുന്നത് പുതുതലമുറയാണ്.

 

ഓരോ മന്ത്രിയും ഓരോ പ്രസ്താവന നടത്തുന്നുവെന്നും സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാധ്യതയുണ്ട് ഇപി പറഞ്ഞു.

ഒരു ധാരണയുമില്ലാത്ത എംഎല്‍എയെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കിയതിന്റെ ദുരന്തമാണ് കാലടി സര്‍വകലാശാല ഇന്ന് നേരിടുന്നതെന്ന് സിപിഎം നേതാവ് ഇ പി ജയരാജന്‍. ഒരു പക്വതയും ഇല്ലാത്തയാളെ രണ്ടുമൂന്ന് തവണ എംഎല്‍എയായി തിരഞ്ഞെടുത്ത പാപമാണ് കാലടിയിലെ ജനങ്ങള്‍ ചെയ്തത്. മുഖ്യമന്ത്രി പറഞ്ഞാല്‍ റോജി അനുസരിക്കാന്‍ സാധ്യതയില്ല. മന്ത്രിമാര്‍ വ്യത്യസ്ത വഴികളിലാണ്. ക്യാബിനറ്റ് മീറ്റിങ്ങിന് മുമ്പ് ഗ്രൂപ്പ് യോഗം നടക്കുന്നു. ഓരോ മന്ത്രിയും ഓരോ പ്രസ്താവന നടത്തുന്നുവെന്നും സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബാധ്യതയുണ്ട് ഇപി പറഞ്ഞു.


കാലടി സര്‍വകലാശാല വിസിക്കെതിരെയും അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു. സര്‍വകലാശാലയില്‍ പഠിക്കുന്നത് പുതുതലമുറയാണ്. വിസി ഇത് മനസ്സിലാക്കണം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണെന്ന് വല്ല ധാരണയും വിസിക്ക് ഉണ്ടോ? കഴിവുകെട്ട വിസിയാണ് കാലടി സര്‍വകലാശാലയില്‍ ഉള്ളത്. വിസിക്ക് രാഷ്ട്രീയ പിന്തുണ മാത്രമാണുള്ളത്. അത് ആര്‍എസ്എസ് പിന്തുണയാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമ വിസി മനസ്സിലാക്കണം. പിഎച്ച്ഡി കൊണ്ട് മാത്രം കാര്യമില്ല പ്രായോഗിക ബുദ്ധി വേണം. ഞങ്ങള്‍ ക്ഷുഭിതരായാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വരുമെന്നും ഇപി മുന്നറിയിപ്പ് നല്‍കി.