മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; 'സതീശനെതിരെ കോണ്‍ഗ്രസിനകത്തുയരുന്ന വികാരം', പ്രതികരിച്ച് എ കെ ബാലന്‍
മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം; 'സതീശനെതിരെ കോണ്‍ഗ്രസിനകത്തുയരുന്ന വികാരം', പ്രതികരിച്ച് എ കെ ബാലന്‍
ചേന്തി അനിലിന്റെ ശബ്ദ സാമ്പിള്‍ ശേഖരിക്കും.
സംഭവത്തിന്റെ വീഡിയോ ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി
തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനില്‍ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് എ കെ ബാലന്‍. രാജ്യത്ത് ഇതിന് മുമ്പ് എവിടെയും നടക്കാത്ത സംഭവമാണ് ഉണ്ടായതെന്നും സതീശനെതിരെ കോണ്‍ഗ്രസിനകത്ത് ഉയരുന്ന വികാരമാണ് കണ്ടത്, ഇന്ന് ഡിസിസി അംഗമാണ് തടഞ്ഞതെങ്കില്‍ നാളെ ഡിസിസി പ്രസിഡന്റാകും തടയുക എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ, എല്‍ഡിഎഫ് ഭരണകാലത്ത് കെ സുധാകരനും വി ഡി സതീശനും ചേര്‍ന്നാണ് ഒരു ഗുണ്ടാസംഘത്തെ വളര്‍ത്തിയെടുത്തത്, അവരാണ് അന്നത്തെ മുഖ്യമന്ത്രിയെ വിമാനത്തില്‍ കയറി തടഞ്ഞത് ഇപ്പോഴെങ്കിലും പിണറായിയോട് മാപ്പ് പറയാന്‍ സതീശന്‍ തയ്യാറാകണം എന്നും എ കെ ബാലന്‍ പറഞ്ഞു.
അതേസമയം, സംഭവത്തിന്റെ വീഡിയോ ഫോറന്‍സിക് പരിശോധനക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനാണ് പരിശോധന. ചേന്തി അനിലിന്റെ ശബ്ദ സാമ്പിള്‍ ശേഖരിക്കും. വിഡിയോവിലുള്ള ശബ്ദം അനിലിന്റേതെന്നു ശാസ്ത്രീയമായി തെളിയിക്കാനാണ് ഫോറന്‍സിക് പരിശോധന. അനില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു സംസാരിചുവെന്ന കുറ്റം ചുമത്തിയിരുന്നു.