അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം; വടകര ഡിവൈഎസ്പിയ്‌ക്കെതിരെ നടപടിയുണ്ടാകും

അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന ചെര്‍പ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണമാണ് ആദ്യം പുറത്തുവരുന്നത്. 

 

ഉമേഷിനെതിരായ റിപ്പോര്‍ട്ട് ഡിജിപി നാളെ സര്‍ക്കാരിന് നല്‍കും.

അനാശാസ്യക്കേസില്‍ പിടിക്കപ്പെട്ട യുവതിയെ കേസില്‍ നിന്നൊഴിവാക്കാമെന്ന് പറഞ്ഞ് പല തവണ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന വടകര ഡിവൈഎസ് പി എ ഉമേഷിനെതിരെ ബലാത്സംഗ കേസും അച്ചടക്ക നടപടിയും ഉടനുണ്ടാകും.

ഉമേഷിനെതിരായ റിപ്പോര്‍ട്ട് ഡിജിപി നാളെ സര്‍ക്കാരിന് നല്‍കും. ഡിവൈഎസ്പിക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകും. ഇതിനുശേഷമായിരിക്കും പൊലീസ് കേസെടുക്കുക. അതേസമയം, സംഭവത്തില്‍ ആരോപണ വിധേയനായ ഡിവൈഎസ്പി ഉമേഷ് ഇന്നലെ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം വന്നതിനെതുടര്‍ന്നാണ് മെഡിക്കല്‍ അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പിക്കാണ് പകരം വടകര ഡിവൈഎസ്പിയുടെ പകരം ചുമതല. തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്ക് എതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.

അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന ചെര്‍പ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണമാണ് ആദ്യം പുറത്തുവരുന്നത്. 

യുവതിയെ പീഡിപ്പിച്ച വിഷയം പറഞ്ഞ് ഡിവൈഎസ്പി തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും സിഐ ബിനുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്. തുടര്‍ന്ന് ഡിവൈഎസ്പി ഉമേഷിനെതിരെ ആഭ്യന്തര അന്വേഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് എടുത്തിരുന്നു. ഡിവൈഎസ്പി തന്നെ പലതവണ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. തനിക്കൊപ്പം പിടിയിലായവരില്‍ നിന്ന് ഡിവൈഎസ്പി കൈക്കൂലി വാങ്ങിയെന്നും യുവതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് പാലക്കാട് എസ്പി റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറിയത്.